മലപ്പുറം: നിപ ബാധിച്ച് മരിച്ച 14കാരന്റെ വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ നിപ കൺട്രോൾ റൂമിൽ വിവരം അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. നേരത്തേ പ്രാഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിരുന്നെങ്കിലും കുട്ടി മരിച്ചതിനെ തുടർന്നാണ് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി.
ഇന്നലെ രാവിലെ 10.50നാണ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരൻ മരിച്ചത്. രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഐസിഎംആർ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റൂട്ട് മാപ്പ്:
ജൂലായ് 11 രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്റ്റോപ്പിൽ നിന്ന് സിപിബി എന്ന സ്വകാര്യ ബസിൽ കയറി. 7.18നും 8.30നും മദ്ധ്യേ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷൻ സെന്ററിൽ.
ജൂലായ് 12ന് രാവിലെ 7.50ന് വീട്ടിൽ നിന്നും ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് തിരിച്ച് ഓട്ടോയിൽ വീട്ടിലേക്ക്.
ജൂലായ് 13ന് രാവിലെ പികെഎം ആശുപത്രിയിൽ പോയി. 7.50 മുതല്‍ 8.30 വരെ, കുട്ടികളുടെ ഒപി (9. 50 മുതൽ10.15 വരെ), കാഷ്വാലിറ്റി (8.30 മുതല്‍ 8.45 വരെ), നിരീക്ഷണ മുറി (8.45 മുതൽ 9.50 വരെ), കുട്ടികളുടെ ഒപി (9.50 മുതൽ 10.15), കാന്റീന് (10.1510.30).
ജൂലായ് 14ന് വീട്ടിൽ
ജൂലായ് 15ന് രാവിലെ ഓട്ടോയിൽ കയറി പികെഎം ആശുപത്രിയിൽ, കാഷ്വാലിറ്റി (7.15 മുതൽ 7.50 വരെ), ആശുപത്രി മുറി (7.50 മുതൽ 6.20വരെ), ആംബുലന്‍സ് (6.20)