r

സൂപ്പർ താരമായതിനാൽ മാത്രം ടീമിലെടുക്കില്ലെന്ന്

വ്യക്തമാക്കി ഗംഭീറിന്റെ പത്രസമ്മേളനം

മുംബയ്: ലക്ഷ്യം എല്ലാവരും സന്തോഷത്തോടെയുള്ള ഡ്രസിംഗ് റൂം ആണെന്നും അത് വിജയത്തിന് പ്രധാനമാണെന്നും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീമിന്റെ പരിശീലകനായ ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് ഗംഭീ‌ർ കാര്യങ്ങൾ വ്യക്തമാക്കിയത്. ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം പുറപ്പെടുന്നതിന് മുന്നോടിയായി മുംബയിൽ വച്ചാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർക്കൊപ്പം ഗംഭീർ മാദ്ധ്യമങ്ങളെ കണ്ടത്. 27 മിനിട്ട് നീണ്ട പത്ര സമ്മേളനത്തിൽ സൂപ്പർതാരമായതുകൊണ്ട് മാത്രം ഒരാൾക്കും ഇന്ത്യൻ ടീമിൽ ഇടം നേടനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഗംഭീർ നൽകിയത്.

കൊഹ്‌ലിയുമായി നല്ല ബന്ധം

കൊഹ്‌ലിയുമായി നല്ല ബന്ധമാണുള്ളതെന്ന് ഗംഭീർ വ്യക്തമാക്കി. ഞങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് കൊടുക്കുന്നത് ടി.ആർ.പി (ടെലിവിഷൻ റേറ്റിംഗ് പോയിന്റ്)​ കൂട്ടാൻ നല്ലതായിരിക്കും. കളിക്കളത്തിന് പുറത്ത് വളരെ നല്ലബന്ധമാണ് ഞങ്ങൾക്കിടയിലുള്ളത്. അദ്ദേഹം ലോകോത്തര നിലവാരമുള്ള പ്രൊഫഷണൽ താരമാണ്. ഈ നിമിഷം മുതൽ 140 കോടി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുകയാണ് ഞങ്ങൾ. - ഗംഭീർ പറഞ്ഞു.

ഹാപ്പി ഡ്രസിംഗ് റൂം പ്രധാനം

ഒരു ഹെഡ് കോച്ച്- കളിക്കാർ ബന്ധമല്ല ഞാൻ ആഗ്രഹിക്കുന്നത്. കളിക്കാർക്ക് പൂർണ സ്വാതന്ത്ര്യം നൽകും. പരസ്പര വിശ്വാസമാണ് പ്രധാനം.ടീമിലെ എല്ലാവർക്കും എന്റെ പിന്തുണയുണ്ടാകും. ഏറ്റവും സന്തോഷത്തോടെയിരിക്കുന്ന ഡ്രസിംഗ് റൂമിലേക്കാണ് എപ്പോഴും വിജയങ്ങൾ എത്തുക. കളിക്കാരെ സന്തോഷത്തോടെ നിലനിറുത്തുകയെന്നതും പരിശീലകന്റെ ചുമതലയാണ്. -ഗംഭീർ പറഞ്ഞു.

രോഹിതും വിരാടും

ലോകോത്തര താരങ്ങളാണ് കൊഹ്‌ലിയും രോഹിതും ഫിറ്റ്‌നസ് നിലനിറുത്താനായാൽ 2027ലെ ഏകദിന ലോകകപ്പ് അവർക്ക് വിദൂരമല്ല. രണ്ട് പേർക്കും ഇനിയും ഒട്ടേറെ സംഭാവകൾ നൽകാനാകും.

ബുംറയുടെ ജോലിഭാരം പ്രധാനം

ജസ്പ്രീത് ബുംറ നമ്മുടെ ഭാഗ്യമാണ്.അതിനാൽ തന്നെ അദ്ദേഹത്തെ പോലുള്ള താരങ്ങളുടെ ജോലിഭാരം ക്രമീകരിക്കുന്നതും കുറയ്ക്കുന്നതും ഏറെ പ്രധാനമാണ്.ഒരു ബാറ്റർ ഫോമിലാണെങ്കിൽ എല്ലാ കളിയിലും കളിപ്പിക്കണമെന്ന പക്ഷക്കാരനാണ് ഞാൻ. ബുംറയുടെ മാത്രമല്ല എല്ലാ പേസ് ബൗളർമാരുടെയും ജോലി ഭാരം ക്രമീകരിക്കണം.

ജഡേജയെ തഴഞ്ഞതല്ല

ജഡേജയേയും അക്ഷറിനേയും ഒരുമിച്ച് കളിപ്പിക്കുന്നത് ശരിയായ രീതിയല്ല.എല്ലാ മത്സരങ്ങളിലും അവരെ ഒന്നിച്ച് ഇറക്കാനാകില്ല. ജഡേജ മികച്ചതാരമാണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. വരുന്നടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും.


സ​ഞ്ജു​വി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​ഗാ​ർ​ക്കർ

ഇ​പ്പോ​ഴു​ള്ള​ ​താ​ര​ങ്ങ​ൾ​ ​യോ​ഗ്യ​ര​ല്ലേ?
മും​ബ​യ്:​സ​ഞ്ജു​സാം​സ​ണെ​ ​ഏ​ക​ദി​ന​ ​ടീമിൽ ​ ​നി​ന്നും​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദ്,​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​ ​എ​ന്നി​വ​രെ​ ​ല​ങ്ക​ൻ​ ​പ​ര്യ​ട​ന​ത്തി​ൽ​ ​നി​ന്നും​ ​പൂ‌ർണമായും ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ച്​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​ചി​ല​പ്പോ​ൾ​ ​ചി​ല​ർ​ ​ത​ഴ​യ​പ്പെ​ട്ടേ​ക്കാ​മെ​ന്നും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ ​ആ​രൊ​ക്കെ​യാ​ണെ​ന്ന് ​നോ​ക്ക​ണ​മെ​ന്നും​ ​ചീ​ഫ് ​സെ​ല​ക്ട​ർ​ ​അ​ജി​ത് ​അ​ഗാ​ർ​‌​ക്ക​ർ​ ​പ​റ​ഞ്ഞു.​ ​ഇ​പ്പോ​ൾ​ 15​ ​അം​ഗ​ ​ടീ​മി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ ​യോ​ഗ്യ​ര​ല്ലെ​?​ ​അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ത​രാ​ൻ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​ത​യ്യാ​റാ​ണ്.​റി​ങ്കു​ ​സിം​ഗി​ന്റെ​ ​കാ​ര്യം​മി​ക​ച്ച​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഇ​ടം​ ​നേ​ടാ​നാ​കാ​തി​രു​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കു​റ്റം​ ​കൊ​ണ്ട​ല്ല.​ ​എ​ല്ലാ​വ​രെ​യും​ ​ന​മു​ക്ക് 15​ ​അം​ഗ​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താനാ​കി​ല്ല-അ​ഗാ​ർ​ക്ക​ർ​ ​പ​റ​ഞ്ഞു.​ ​പ​ന്തും​ ​രാ​ഹു​ലും​ ​ഉ​ള്ള​പ്പോ​ൾ​ ​സ​ഞ്ജു​വി​ന് ​സ്ഥാ​നം​ ​ന​ഷ് ട​മാ​കു​ന്ന​ത് ​സ്വാ​ഭി​വി​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം​ ​പ​റ​യാ​തെ​ ​പ​റ​ഞ്ഞു. സൂ​ര്യ​യെ​ ​ട്വ​ന്റി​-20​ ​ടീം​ ​ക്യാ​പ്ട​നാ​ക്കി​യ​ത് ​ഏ​റെ​ ​ആ​ലോ​ചി​ച്ചെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​ണെ​ന്നും​ ​എ​ല്ലാ​വ​രോ​ടും​ ​അഭ്രിപ്രായം തേടിയെന്നും അ​ഗാ​ർ​ക്ക​ർ​ ​പ​റ​ഞ്ഞു.​