s

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും സൈനികന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ശൗര്യചക്ര ജേതാവായ മുൻ സൈനികന്റെ വസതിക്ക് നേരെയും സെക്യൂരിറ്റി ക്യാമ്പിന് നേരെയും ആക്രമണം നടത്തുകയായിരുന്നു. ഭീകരർ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണം. സുരക്ഷാ ഉദ്യോ​ഗസ്ഥർ പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചു. ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി ജമ്മു സന്ദർശിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.