ഒറ്റത്തവണയായി പ്രതിമാസ ശമ്പളം നൽകാനുള്ള മാനേജ്‌മെന്റിന്റെ ശ്രമം വിജയത്തോട് അടുക്കുന്നു. ഓണത്തിനു മുമ്പ് സാദ്ധ്യമാവുമെന്നാണ് പ്രതീക്ഷ. ബാങ്ക് കൺസോർഷ്യത്തിൽ നിന്നെടുത്ത വായ്പയായ 3,200 കോടിയിൽ 400 കോടി തിരിച്ചടയ്ക്കാൻ കഴിഞ്ഞതോടെ പുതിയ വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.