d

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം അഭിനവ് ബിന്ദ്ര അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) പരമോന്നത പുരസ്കാരമായ ഒളിമ്പിക് ഓർഡറിന് അർഹനായി.ആഗസ്റ്റ് 10ന് പാരീസിൽ വച്ച് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ ഷൂട്ടിംഗ് ഇനത്തിലെ സ്വർണ മെഡിൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ബിന്ദ്ര.