manju-warrier

കഴിഞ്ഞ ദിവസമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ഗോപാലകൃഷ്ണൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. 'ദൈവത്തിന് നന്ദി എന്റെ മകൾ മീനാക്ഷി ഡോക്ടറായിരിക്കുന്നു' എന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. കൂടാതെ കാവ്യ മാധവനും മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു.

സമൂഹമാദ്ധ്യമങ്ങളിൽ ഡോ. മീനാക്ഷിയുടെ ചിത്രങ്ങൾ വൈറലാകുകയും ചെയ്‌തു. ചിത്രങ്ങളുടെ താഴെ പലരും അമ്മയുടെ പൊന്നുമോൾ എന്നും, ഡോക്‌ടർ മീനാക്ഷിക്ക് മഞ്ജു വാര്യർ എന്ത് സമ്മാനമാണ് നൽകിയതെന്നുമൊക്കെ നിരവധി പേർ കമന്റ് ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്‌തിരിക്കുകയാണ് മഞ്ജു വാര്യരും മീനാക്ഷിയും. ആരാധകർ അത് ആഘോഷമാക്കുകയും ചെയ്‌തു. കൂടാതെ മീനാക്ഷിക്കുള്ള 'സമ്മാനം' ആശംസ രൂപത്തിൽ മഞ്ജു വാര്യരുടെ ഫാൻസ് പേജിൽ വന്നിട്ടുണ്ട്.


നടിമാരായ ലിസിയും അശ്വതി ശ്രീകാന്തുമൊക്കെ ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ആശംസ വന്നിരിക്കുന്നത്. 'കൺഗ്രാജുലേഷൻ ഡോ. മീനാക്ഷി' എന്ന അടിക്കുറിപ്പോടെ മീനാക്ഷിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ മഞ്ജു മീനാക്ഷിയെ നേരിട്ട് കാണുകയോ വിളിക്കുകയോ ചെയ്‌തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

meenakshi

1998ൽ വിവാഹിതരായ ദിലിപും മഞ്ജുവും 2015ലാണ് നിയമപരമായ വേർപിരിഞ്ഞത്. മീനാക്ഷി ദിലീപിനൊപ്പമാണ്. അതിനുശേഷം മീനാക്ഷിയും മഞ്ജുവും ഒന്നിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. 2016ൽ ദിലീപ് കാവ്യയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകളുണ്ട്.