ന്യൂഡൽഹി: ബീഹാറിനും ആന്ധ്രയ്ക്കും 2024ലെ കേന്ദ്ര ബഡ്ജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ബീഹാറിൽ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിർമിക്കാൻ പ്രത്യേക പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ബീഹാറിന് വിമാനത്താവളം പ്രഖ്യാപിച്ചതിന് പിന്നാലെ സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി.
മറ്റ് പ്രഖ്യാപനങ്ങൾ
ബീഹാർ
പാറ്റ്ന-പൂർണിയ, ബുക്സാർ-ഭഗൽപൂർ, ബോധ്ഗയ-രാജ്ഗിർ, വൈശാലി-ദർബാംഗ എന്നിവയെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ്വേകൾ
ബുക്സാർ ജില്ലയിൽ ഗംഗാ നദിയ്ക്ക് മുകളിലായി രണ്ടുവരി പാലം.
ഭഗൽപൂർ ജില്ലയിലെ പിർപൈന്ദിയിൽ 2,400 എംവി പവർ പ്ളാന്റ്.
രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ വികസനത്തിനായി ബീഹാർ, ആന്ധ്ര, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ പൂർവോദയ പദ്ധതിയിൽ ഉൾപ്പെടുത്തി. വികസിത് ഭാരത് സഫലീകരിക്കാൻ ഈ പ്രദേശങ്ങളെ രാജ്യത്തിന്റെ എഞ്ചിനാക്കി മാറ്റുമെന്ന് ധനമന്ത്രി.
ഹൈവേ വികസനത്തിന് 26,000 കോടി
മെഡിക്കൽ കോളേജ് നിർമാണത്തിന് സഹായം
കായിക മേഖലയിൽ അടിസ്ഥാന വികസനം
ആന്ധ്രാപ്രദേശ്
ആന്ധ്രയിൽ റെയിൽവേയിലും റോഡ്വേയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻഗണന നൽകും.
തലസ്ഥാന നിർമിതിക്കായി 15,000 കോടി
ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമവും അതുമായി ബന്ധപ്പെട്ട ആശങ്കകളും വേഗത്തിൽ പരിഹരിക്കും.