houses

ന്യൂഡൽഹി: പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മൂന്ന് കോടി വീടുകൾ നിർമിക്കുമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമലാ സീതാരാമൻ. മോദി സർക്കാരിന്റെ ആദ്യ ധനകാര്യ ബഡ്ജ​റ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് പുതിയ പ്രഖ്യാപനം. പത്ത് ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. നഗരങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുകോടി ജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. നഗര ഭവന പദ്ധതിക്ക് കേന്ദ്രവിഹിതമായി 2.2 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തിനായി മൂന്ന് ലക്ഷം കോടി രൂപ നിക്കിവച്ചിട്ടുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗ്രാമവികസനത്തിനുമായി 2.66 ലക്ഷം കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് നിർമലാ സീതാമൻ പറഞ്ഞു.