child-pension

കൊച്ചി: നിലവിൽ മൈനറായിട്ടുള്ള കുട്ടികൾക്കായി പുതിയ പെൻഷൻ പദ്ധതി(എൻ.പി.എസ്) ആരംഭിക്കാൻ ബഡ്‌ജറ്റ് പ്രഖ്യാപനം. എൻ.പി.എസ് വാത്സല്യയെന്ന പദ്ധതിയിലൂടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പണമടച്ച് പുതിയ പെൻഷൻ തുടങ്ങാനാകും. കുട്ടിക്ക് പതിനെട്ട് വയസാകുമ്പോൾ സാധാരണ എൻ.പി.എസായി മാറും. റിട്ടയർ സാമ്പത്തിക ആവശ്യങ്ങൾക്കായി പ്രതിമാസം പെൻഷൻ നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ എൻ.പി.എസിൽ എല്ലാവർക്കും ചേരാൻ അവസരമുണ്ട്. നേരത്തെ മുതിർന്നവർ മാത്രമായിരുന്നു എൻ.പി.എസിന്റെ പരിധിയിൽ.