
സനൽ വി .ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിന്റെ ഡബ്ബിംഗിലേക്ക് വീണ്ടും സുരേഷ് ഗോപി.അടുത്ത ദിവസം ഡബ്ബിംഗിന് സുരേഷ് ഗോപി കൊച്ചിയിൽ എത്തും .സുരേഷ് ഗോപിയോടൊപ്പം സൂരജ് വെഞ്ഞാറമൂട്,ഗൗതം മേനോൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്,സരയു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്റർടെയ്ൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ സിനിമയാണ്. മുംബൈ ആസ്ഥാനമായ മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമ കൂടിയാണ്.
പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിനുശേഷം ശേഷം സനൽ വി .ദേവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.കഥ-ജിത്തു കെ ജയൻ, മനു സി കുമാർ. മനു സി കുമാർ
ആണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്.സംഗീതം-രാഹുൽ രാജ്,
പി .ആർ. ഒ എ .എസ് ദിനേശ്.