28 വർഷത്തെ അഭിനയ ജീവിതത്തിൽ ഇതാദ്യമായി ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പണി ആഗസ്റ്റ് 23ന് തിയേറ്ററിൽ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.
തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന നായക കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററിൽ കാണാൻ സാധിക്കുക. ആൻ ഐ ഫോർ ആൻ ഐ അഥവാ കണ്ണിന് കണ്ണ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തെത്തുന്നത്.
തമിഴ് ചിത്രം നാടോടികളിലൂടെ മലയാളത്തിന് പരിചിതയായ അഭിനയയാണ് നായിക. നൂറുദിവസത്തെ ചിത്രീകരണമായിരുന്നു. സീമ, അഭയ ഹിരൺമയി, ചാന്ദ്‌നി ശ്രീധരൻ, സോനമറിയ എബ്രഹാം, ലങ്കലക്ഷ്‌മി, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, സോബി കുര്യൻ തുടങ്ങിയവരോടൊപ്പം ബിഗ് ബോസ് മുൻ താരങ്ങളായ സാഗർ, ജുനൈസ് എന്നിവരും താരനിരയിലുണ്ട്. മാസ് ത്രില്ലർ റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ അച്ചു പാത്തു പാച്ചു പ്രൊഡക്‌ഷൻസിന്റെയും എ.ഡി. സ്റ്റുഡിയോസിന്റെയും ശ്രീഗോകുലം മുവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം വേണു, ജിന്റോ ജോർജ്, ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.