murray

ലണ്ടൻ : രണ്ട് ഒളിമ്പിക്സുകളിൽ ടെന്നിസ് പുരുഷ സിംഗിൾസിൽ സ്വർണം നേടി ഏക താരം ബ്രിട്ടന്റെ ആൻഡി മുറെ പാരീസ് ഒളിമ്പിക്സോടെ കരിയർ അവസാനിപ്പിക്കുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ റോജർ ഫെഡററെ തോൽപ്പിച്ചാണ് മുറെ ആദ്യ ഒളിമ്പിക് സ്വർണം നേടിയത്. 2016 റിയോ ഒളിമ്പിക്സിൽ യുവാൻ മാർട്ടിൻ ഡെൽപൊട്രോയെ ഫൈനലിൽ കീഴടക്കി വീണ്ടും സ്വർണമണിഞ്ഞു. 2013ൽ വിംബിൾഡൺ കിരീടം നേടി 77 വർഷത്തിനി‌ടെ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് പുരുഷതാരമായിരുന്നു. 2016ലും മുറെ വിംബിൾഡൺ നേടിയിട്ടുണ്ട്. 2012ൽ യു.എസ് ഓപ്പണിലും ജേതാവായി. 2016ൽ എ.ടി.പി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇപ്പോൾ 121-ാം റാങ്കിലാണ്. 39കാരനായ മുറെ ഇക്കുറി വിംബിൾഡണിന്റെ സിംഗിൾസിൽ കളിച്ചിരുന്നില്ല. ഡബിൾസിൽ സഹോദരൻ ജാമി മുറേയ്ക്കൊപ്പം ഇറങ്ങിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി.