പാരീസ് : പാരീസ് ഒളിമ്പിക്സിന്റെ മാർച്ച് പാസ്റ്റിൽ അമേരിക്കൻ ടീമിന്റെ ദേശീയ പതാകയേന്തുന്നത് വിഖ്യാത ബാസ്കറ്റ് ബാൾ താരം ലെബ്രോൺ ജെയിംസ് ആയിരിക്കും. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങളാണ് ലെബ്രോൺ ജെയിംസിനെ തിരഞ്ഞെടുത്തത്. ഒപ്പം ഒരു വനിതാ താരവും പതാകയേന്തും. 2008,2012
ഒളിമ്പിക്സുകളിൽ സ്വർണം നേടിയ അമേരിക്കൻ ബാസ്കറ്റ് ബാൾ ടീമംഗമാണ് 39കാരനായ ജെയിംസ്. അടുത്തിടെ എൻ.ബി.എയിലെ ആൾടൈം ലീഡിംഗ് സ്കോററായി ചരിത്രം കുറിച്ചിരുന്നു.