sepaker

സ്വർണ നികുതിയിലെ കുറവ് സ്വാഗതാർഹം
'സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 6 ശതമാനവും പ്ലാറ്റിനത്തിന്റെ 6.4 ശതമാനവുമായി കുറച്ചതിലൂടെ ജുവലറി മേഖലയിൽ മികച്ച ഉണർവുണ്ടാകും. ആഭരണ നിർമ്മാണ രംഗത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്,
അഡ്വ. എസ്. അബ്ദുൽ നാസർ,
സംസ്ഥാന ട്രഷറർ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് യൂണിയൻ

സാമ്പത്തിക ഉണർവിന് വേഗം കൂടും
ധനക്കമ്മി കുറച്ചും സുസ്ഥിരമായ വളർച്ചഉറപ്പാക്കിയും തൊഴിലവസരങ്ങൾ സൃഷ്ടിച്ചും ഭവനനിർമ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന വികസന മേഖലയിൽ അധികം പണം വിനിയോഗിച്ചും സാമ്പത്തിക ഉണർവ് സാദ്ധ്യമാക്കുന്നതിനാണ് ബഡ്ജറ്റ് ലക്ഷ്യമിടുന്നത്.
വെങ്കടരാമൻ വെങ്കടേശ്വരൻ, ഗ്രൂപ്പ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്

സന്തുലിത ബഡ്ജറ്റ്
11.1 ലക്ഷം കോടി രൂപ മൂലധന നിക്ഷേപത്തിനായി വകയിരുത്തിയതും സംസ്ഥാനങ്ങൾക്കായി 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത മൂലധന വായ്പയും അടക്കമുള്ള നടപടികളിലൂടെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ പ്രാധാന്യമാണ് ബഡ്ജറ്റ് നൽകിയിട്ടുള്ളത്. എല്ലാ സാഹചര്യങ്ങളും പരിഗണിക്കുന്ന സന്തുലിത ബഡ്ജറ്റാണിത്.
വി.പി. നന്ദകുമാർ, മാനേജിംഗ് ഡയറക്ടർ, മണപ്പുറം ഫിനാൻസ്

ആഭരണ മേഖലയ്ക്ക് കരുത്താകും
സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം സ്വർണാഭരണ മേഖലയ്ക്ക് കരുത്ത് പകരും. വിവിധ നികുതി ഇളവുകൾ ഉപഭോഗം മെച്ചപ്പെടുത്താൻ സഹായിക്കും.
ടി.എസ്. കല്യാണരാമൻ, മാനേജിംഗ് ഡയറക്ടർ, കല്യാൺ ജുവലേഴ്സ്

ലാഭത്തിലെ നികുതി വിനയാകും
ഓഹരികളുടെയും കടപത്രങ്ങളുടെയും വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിലുള്ള നികുതി വർദ്ധിപ്പിച്ചതാണ് ബഡ്ജറ്റിന്റെ ഏറ്റവും വലിയ പോരായ്മ. ഹ്രസ്വകാല മൂലധന നേട്ട നികുതിയിലെ അഞ്ച് ശതമാനം വർദ്ധന ഹ്രസ്വകാല നിക്ഷേപകരെ സമീപഭാവിയിൽ തന്നെ പ്രതികൂലമായി ബാധിക്കും. എന്നാൽ സാമ്പത്തിക വളർച്ചയ്ക്കുള്ള മികച്ച നിർദേശങ്ങളും ധനമന്ത്രി മുന്നോട്ടുവെച്ചിട്ടുണ്ട്
സതീഷ് മേനോൻ, എക്സിക്യൂട്ടിവ് ഡയറക്ടർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

സുസ്ഥിരത ഉറപ്പാക്കുന്നു
സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ചയ്ക്കുള്ള നിർദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. എം.എസ്.എം.ഇകൾക്കുള്ള പ്രത്യേക സാമ്പത്തിക പക്കേജ് ചെറുകിട സംരംഭക മേഖലയിൽ ഉൾപ്പടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും
കെ. പോൾ തോമസ്, എംഡി ആൻഡ് സി.ഇ.ഒ, ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്‌