chopra

ചലച്ചിത്ര താരങ്ങൾ അവരുടെ താരമൂല്യത്തിനനുസരിച്ച് പ്രത്യേകമായ നിബന്ധനകളൊക്കെ ഷൂട്ടിലും ജീവിതത്തിലും മുന്നോട്ടുവയ്‌ക്കുക സാധാരണ വാർത്തയാകാറുണ്ട്. പലരുടെയും പ്രത്യേക ഭക്ഷണവും ജീവിതശൈലിയുമെല്ലാം അത്തരത്തിൽ നമുക്കറിയാവുന്നതാണ്. ഒരു ചിത്രത്തിൽ സീനിനുവേണ്ടി ഗ്ളാമറസ് രംഗങ്ങളും ആക്ഷൻ രംഗങ്ങളിലുമെല്ലാം ഒരുപോലെ നടീനടന്മാർക്ക് ചെയ്യേണ്ടി വരും. അത്തരത്തിൽ ഒരു ഗ്‌ളാമർ രംഗത്തിൽ നടി മീരാ ചോപ്ര മുന്നോട്ടുവച്ച നിബന്ധനകൾ ആ സിനിമയുടെ സംവിധായകൻ തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടിയത്.

പ്രശാന്ത് നായകനായ 2006ൽ പുറത്തിറങ്ങിയ 'ജാംബവാൻ' എന്ന ചിത്രത്തിൽ സംവിധായകൻ എ.എം നന്ദകുമാർ നായിക കൂട്ടുകാരുമൊത്ത് കുളിക്കുന്ന രംഗം കുറ്റാലത്ത് വച്ച് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. കുറ്റാലത്തെ അരുവിയിൽ എത്തിയെങ്കിലും മീരാ ചോപ്ര വെള്ളത്തിലിറങ്ങാൻ കൂട്ടാക്കിയില്ല. അരുവിയിൽ വെള്ളം കുറവെങ്കിൽ വെള്ളം നിറയ്‌ക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറായി. എന്നാൽ ഈ വെള്ളത്തിൽ കുളിക്കില്ല എന്ന് നടി തറപ്പിച്ച് പറഞ്ഞു.

അരുവിയിലെ വെള്ളത്തിന് പകരം മിനറൽ വാട്ടർ നിറയ്‌ക്കാനും അതിൽ കുളിക്കാമെന്നും നടി പറഞ്ഞു. എന്നാൽ 12,000 ലിറ്റ‌ർ വെള്ളം നിറയുന്ന ടാങ്കിൽ മിനറൽ വാട്ടർ നിറയ്‌ക്കുന്ന കാര്യം പറ്റില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് തീർത്തുപറഞ്ഞു. ഇതോടെ നടി ദേഷ്യപ്പെട്ട് ഷൂട്ടിംഗ് നിർത്തി സ്ഥലംവിട്ടു.

ബോളിവുഡിലെ സൂപ്പർ നായികമാരായ പ്രിയങ്ക ചോപ്ര, പരിണീതി ചോപ്ര എന്നിവരുടെ അടുത്ത കുടുംബാംഗമാണ് മീരാ ചോപ്ര. തമിഴിന് പുറമേ തെലുങ്കിലും കന്നഡയിലും മലയാളത്തിൽ കില്ലാടി എന്ന ചിത്രത്തിലും മീര അഭിനയിച്ചു. പിന്നീട് ബോളിവുഡിലേക്ക് തന്നെ മടങ്ങിപ്പോയി.