ചിത്രവേദ റീൽസിന്റെയും ജെ .കെ. ആർ ഫിലിംസിന്റെയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും നിർമ്മിച്ച് സുനിൽ കാരന്തൂർ സംവിധാനം ചെയ്യുന്ന കേക്ക് സ്റ്റോറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തലശേരിയിൽ റിലീസ് ചെയ്തു. അശോകൻ,ബാബു ആന്റണി,ജോണി ആന്റണി,മേജർ രവി,വേദ സുനിൽ,നീന കുറുപ്പ്,മല്ലിക സുകുമാരൻ,സാജു കൊടിയൻ,അമൃത ജയന്ത്,സിന്ധു ജയന്ത് തുടങ്ങിയവരോടൊപ്പം അഞ്ച് വിദേശികളും പ്രധാന വേഷത്തിൽ എത്തുന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ കേക്കിന്റെ പ്രാധാന്യവും കേക്ക് കൊണ്ടുണ്ടാകുന്ന സൗഹൃദവുമാണ് ഇതിവൃത്തം.ഓണം റിലീസായി കേക്ക് സ്റ്റോറി തിയേറ്രറിൽ എത്തും.