കാഠ്‌മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുവീണ് 18 പേർ മരിച്ചു. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. 19 പേരുമായി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവിഴുകയായിരുന്നു. ശൗര്യ എയർലെെൻസിന്റെ വിമാനമാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. സ്ഥലത്ത് പൊലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനം പൂർണമായി കത്തിനശിച്ചു. കാഠ്‌മണ്ഡുവിൽ നിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ഗുരുതരമായി പരിക്കേറ്റ വിമാനത്തിന്റെ ക്യാപ്റ്റനെ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കി.
Plane crashes during takeoff at Tribhuvan International Airport in Kathmandu. Updates to follow. #Kathmandu #PlaneCrash #Nepal pic.twitter.com/XFpMbQwAGR
— Sarkarihelpline.com (@SarkariHelpline) July 24, 2024