ഈ കാലഘട്ടത്തിൽ ജീൻസ് ഉപയോഗിക്കാത്തവർ കുറവാണ്. വളരെ എളുപ്പത്തിലും സൗകര്യപ്രദമായും എവിടെയും ധരിച്ച് പോകാൻ കഴിയുന്നതാണ് ജീൻസുകൾ. എന്നാൽ കുറച്ച് നാൾ ഉപയോഗിക്കുമ്പോൾ തന്നെ ജീൻസുകൾ പെട്ടെന്ന് നിറം മങ്ങിപ്പോകുന്നു. ജീൻസ് കഴുകുമ്പോൾ നിങ്ങൾ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം. ജീൻസിന്റെ നിറം മങ്ങാതെ സൂക്ഷിക്കാനും പുതുമ നിലനിർത്താനും ചില പൊടിക്കെെകൾ നോക്കിയാലോ?
കഴുകുന്നത്
തുടർച്ചയായി കഴുകുന്നത് ജീൻസ് പെട്ടെന്ന് നരച്ച് പോകാൻ കരണമാകുന്നു. ഏതെങ്കിലും ഭാഗത്ത് ചെളിയുണ്ടെങ്കിൽ അവിടെ മാത്രം കഴുകുക. തുടർച്ചയായി ഉപയോഗിക്കുന്ന ജീൻസുകൾ ആഴ്ചയിൽ ഒരു ദിവസം കഴുകിയാൽ മതിയാകും. അല്ലെങ്കിൽ ജീൻസ് പെട്ടെന്ന് ചീത്തയാവുന്നു.
ചൂടുവെള്ളം
ജീൻസ് ഒരിക്കലും ചൂടുവെള്ളം ഉപയോഗിച്ച് കഴുകരുത്. സാധാരണ വെള്ളത്തിൽ കഴുകുന്നതാണ് നല്ലത്. അല്ലെങ്കിൽ ജീൻസിന്റെ നിറം പെട്ടെന്ന് മങ്ങുകയും തുണി ചീത്തയാവുകയും ചെയ്യുന്നു.
വാഷിംഗ് മെഷീൻ
വാഷിംഗ് മെഷീനിൽ ജീൻസ് കഴുകാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥിരമായി വാഷിംഗ് മെഷീനിൽ ജീൻസ് കഴുകിയാൽ തുണി പെട്ടെന്ന് നരച്ച് പോകുന്നു.
വിനാഗിരി
ജീൻസിന്റെ നിറം വർദ്ധിപ്പിക്കാൻ വിനാഗിരി ഒഴിച്ച് കഴുകുന്നത് വളരെ നല്ലതാണ്. ജീൻസ് കഴുകുന്ന വെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ചാൽ മതി. ജീൻസിന്റെ പുതുമയും ഇത് നിലനിർത്താൻ സഹായിക്കുന്നു. നരച്ച ജീൻസിനും ഇത് പരിഹാരം കാണുന്നു.
പുറം തിരിച്ച് കഴുകുക
ജീൻസ് കഴുകുമ്പോൾ പുറം തിരിച്ച് ഇട്ട് കഴുകുക. ഇത് നിറം മങ്ങുന്നത് തടയുന്നു. വെയിലിൽ ഉണക്കാൻ ഇടുമ്പോഴും ജീൻസ് പുറം തിരിച്ച് ഇടുക. ഇല്ലെങ്കിൽ പെട്ടെന്ന് നരച്ച് പോകുന്നു.