കൊല്ലം: തെക്കൻ കേരളത്തിലെ ഏറ്റവും വലിയ വെഡിംഗ് മാൾ 'വെഡ്സ് ഇന്ത്യ മാൾ ഓഫ് വെഡിംഗ്' ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 3.30ന് കരുനാഗപ്പള്ളിയിൽ പ്രവർത്തനമാരംഭിക്കും. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ രശ്മിക മന്ദാന ഉദ്ഘാടനം നിർവഹിക്കും. മുംദൂഹ് ബിൻ നാസർ ബിൻ അഹമ്മദ് അൽ-ജുനൂനി, സ്വാമി ഗീതാനന്ദൻ (ട്രസ്റ്റ് സെക്രട്ടറി, ആത്മബോധോദയ സംഘം, ശ്രീ ശുഭാനന്ദ ആശ്രമം, ചെറുകോൽ), ഫാ. സെവേറിയോസ് തോമസ് (സുപ്പീരിയർ, മാർ ഗ്രിഗോറിയോസ് ആശ്രമം; ഡയറക്ടർ, അൻപ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്റർ, ആനിക്കാട്, മല്ലപ്പള്ളി), തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി (മുൻ ഹജ്ജ് കമ്മിറ്റി അംഗം), അബ്ദുൾ ഷുക്കൂർ മൗലവി (ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ) എന്നിവർ മുഖ്യാതിഥികളായിരിക്കും.
ബ്രൈഡല്‍സ്, കാഷ്വല്‍സ്, പാര്‍ട്ടിവെയര്‍, മെന്‍സ് എത്‌നിക് വെയര്‍, വിമന്‍സ് ആൻഡ് ടീനേജ് ഫാഷന്‍, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, കോസ്‌മെറ്റിക്‌സ്, അക്‌സെസറീസ് തുടങ്ങിയവയുടെ അതിവിശാലമായ ലോകമാണ് 'വെഡ്‌സ് ഇന്ത്യ മാള്‍ ഓഫ് വെഡിംഗ്' ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 3.30 മുതല്‍ രാത്രി ഒരു മണി വരെ അവിശ്വസനീയ വിലക്കുറവുമായി മിഡ്‌നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റും 'വെഡ്‌സ് ഇന്ത്യ' ഷോറൂമില്‍ നടക്കുന്നു. കൂടാതെ പര്‍ച്ചേസ് നടത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓരോ രണ്ടു മണിക്കൂറിലും ഒരു ഡയമണ്ട് നെക്ക്‌ലെസ് സമ്മാനമായി നല്‍കുകയും ചെയ്യുന്നു.
കേരളത്തിലാദ്യമായി ഉദ്ഘാടനത്തിന് മുന്നോടിയായി അതേദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഉപഭോക്താക്കള്‍ക്കായി 'ഷോറൂം ടൂര്‍' സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ ഉപഭോക്താവിനും ഒരു സമ്പൂർണ്ണ ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുക എന്നതാണ് 'വെഡ്സ് ഇന്ത്യ മാൾ ഓഫ് വെഡിംഗ്' വിഭാവനം ചെയ്യൂന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.