സാധാരണഗതിയിൽ ആറ് മുതൽ 12 മാസങ്ങൾക്കിടയിലാണ് കുഞ്ഞുങ്ങൾക്ക് ഒന്നോ രണ്ടോ പല്ലുകളായി വന്നുതുടങ്ങുക. 32 പല്ലും വായിൽ വരുന്നതിന് ഒരു മനുഷ്യൻ യുവാവാകുകയും വേണം. എന്നാൽ ജന്മനാ 32 പല്ലുമുള്ളൊരു കുഞ്ഞിന്റെ വാർത്ത ഇപ്പോൾ സൈബർലോകത്ത് വലിയ ചർച്ചയാകുന്നുണ്ട്. അമ്മയുടെ കൈയിലിരിക്കെ 32 പല്ലും കാട്ടി നല്ല ഭംഗിയായി ചിരിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് നിക ഡിവ എന്ന അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.
യുവതി തന്റെ മകളുടെ ചിത്രമാണ് പങ്കുവച്ചത്. ഇത് അത്യപൂർവമായൊരു സംഭവമാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അത്യപൂർവമായ ഈ രോഗാവസ്ഥ ലോകവുമായി പങ്കുവയ്ക്കാനാണ് യുവതി ചിത്രങ്ങൾ പുറത്തുവിട്ടത്. ചിത്രങ്ങൾ കണ്ട് നിരവധിപേരാണ് കമന്റ്ബോക്സിൽ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. 'കുട്ടിയ്ക്ക് പ്രശ്നമൊന്നുമില്ലെന്ന് കരുതുന്നു.' എന്നാണ് ചിലർ പറയുന്നത്. കുട്ടിയെ കണ്ടിട്ട് പേടിയാകുന്നു എന്നും ചിലർ കുറിക്കുന്നുണ്ട്. സ്റ്റീവ് ഹാർവി കണ്ടീഷൻ എന്നാണ് ഈ രോഗത്തിന് പറയുന്ന പേരെന്നാണ് കമന്റ് സെക്ഷനിലുള്ള പലരും അറിയിക്കുന്നത്.