ദക്ഷിണ റെയിൽവെയിൽ വിവിധ തസ്‌തികകളിൽ ഇപ്പോൾ ജോലിയ്‌ക്ക് അപേക്ഷിക്കാം. കേരളമടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ താമസക്കാർക്കാണ് അപേക്ഷിക്കാനാകുക. 2438 അപ്രന്റീസ് പോസ്റ്റുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ റെയിൽവെ തേടുന്നത്. ജൂലായ് 22മുതൽ ഓഗസ്‌റ്റ് 12 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ദക്ഷിണ റെയിൽവെയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
ഫീസ്: ജനറൽ, ഒബിസി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 100 രൂപാ ഫീസ് ഒടുക്കണം.
പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങൾക്കും ശാരീരിക വൈകല്യമുള്ളവർക്കും വനിതകൾക്കും ഫീസില്ല.
പ്രായപരിധി: അപേക്ഷകർക്ക് ചുരുങ്ങിയത് 15 വയസും പരമാവധി 22 മുതൽ 24 വയസുവരെയുമാണ്.
യോഗ്യത: അപേക്ഷകർ ചുരുങ്ങിയത് 10-ാം ക്ളാസോ അതല്ലെങ്കിൽ 50 ശതമാനം മാർക്കോടെ 12-ാം ക്ളാസും പാസായിരിക്കണം. മുൻ ഐടിഐ യോഗ്യതയുള്ളവർ പത്താംക്ളാസും ഐടിഐ ഡിഗ്രിയും എൻസിവിടി സർട്ടിഫിക്കറ്റും ഹാജരാക്കണം.
കോയമ്പത്തൂർ സോണിൽ പോദന്നൂരിൽ സിഗ്നൽ ആന്റ് ടെലികമ്മ്യൂണിക്കേഷൻ വർക്‌ഷോപ്പിൽ തുടക്കക്കാരെ ആവശ്യമുണ്ട്. 18 ഒഴിവുകളാണ് ഇവിടെയുള്ളത്. പെരമ്പൂരിൽ ക്യാരീജ് ആന്റ് വാഗൺ വർക്സ്‌ഷോപ്പിൽ തുടക്കക്കാർക്ക് 47 ഒഴിവുണ്ട്. ഇവിടെത്തന്നെ റെയിൽലെ ആശുപത്രിയിൽ ലബോറട്ടറി ടെക്‌നീഷ്യന്റെ 20 ഒഴിവുണ്ട്.
കോയമ്പത്തൂർ സോണിൽതന്നെ പോദന്നൂരിലെ സിഗ്നൽ ആന്റ് ടെലികമ്മ്യൂണിക്കേഷൻ വർക്‌ഷോപ്പിൽ എക്‌സ് ഐടിഐ വിഭാഗത്തിൽ 52 ഒഴിവുണ്ട്. തിരുവനന്തപുരം ഡിവിഷനിലും എക്‌സ് ഐടിഐ വിഭാഗത്തിന് 222 ഒഴിവുണ്ട്.
പാലക്കാട് ഡിവിഷനിൽ എക്‌സ് ഐടിഐ വിദഗ്ദ്ധന്റെ 285 ഒഴിവുണ്ട്. പേരമ്പൂർ ലോകോ വർക്‌സിൽ എക്‌സ് ഐടിഐയിൽ ഇതേ വിഭാഗത്തിൽ 228 ഒഴിവും ആർകോണം എഞ്ചിനീയറിംഗ് വർക്‌ഷോപ്പിൽ 48 ഒഴിവുകളുണ്ട്. ചെന്നൈ ഡിവിഷനിൽ 24ഉം ഒഴിവുണ്ട്. ചെന്നൈ ആവടിയിൽ 65 ഒഴിവും താമ്പരത്ത് 55 ഒഴിവും ചെന്നൈ ഡിവിഷൻ ഇലക്‌ട്രിക്കലിൽ റോയാപുരത്ത് 30 ഒഴിവുമുണ്ട്. മെക്കാനിക്കൽ ക്യാരേജ് ആന്റ് വാഗണിൽ 250 ഒഴിവും പേരമ്പൂർ റെയിൽവെ ആശുപത്രിയിൽ മൂന്നും പൊന്മലൈ സെൻട്രൽ വർക്‌സിൽ 201ഉം ട്രിച്ചി, മധുരൈ ഡിവിഷനിൽ യഥാക്രമം 94ഉം 84ഉം ഒഴിവുകളുമാണ് ഉള്ളത്.
ഉദ്യോഗാർത്ഥികൾ തമിഴ്‌നാട്, പുതുച്ചേരി, കേരളം, ആന്റമാൻ നിക്കോബാർ, ലക്ഷദ്വീപ്, ആന്ധ്രയിലെ നെല്ലൂർ, ചിറ്റൂർ ജില്ലകളിലുള്ളവർക്കും കർണാടകയിൽ ദക്ഷിണ കന്നഡ മേഖലയിലുള്ളവർക്ക് മാത്രവുമാണ് ജോലിക്കായി അപേക്ഷിക്കാൻ സാധിക്കുക.