pic

കോഴിക്കോട്: കോൺഫെഡറേഷൻ ഒഫ് ഇൻഡ്യൻ ഫൂട്ട് വെയർ ഇൻസസ്ട്രീസ് (സിഐഎഫ്ഐ )യുടെ കേരളാ ചാപ്റ്റർ വാർഷിക പൊതുയോഗം ഹോട്ടൽ റാവിഷ് കടവിൽ നടന്നു. നാഷണൽ പ്രസിഡന്റ് വി.നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.പി മുസമ്മിൽ അദ്ധ്യക്ഷനായി. ഫൈസൽ റഹ്മാൻ എം. നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി എ.വി. സുനിൽ നാഥ് (ചെയർമാൻ)​,​ കെ. ഷമേജ് (സീനിയർ വൈസ് ചെയർമാൻ),​ അഖിലേഷ്, പി.എം.എ ഗഫൂർ (വൈസ് ചെയർമാൻമാർ)​, എം. പ്രജോഷ് (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.