bigg-boss

കഴിഞ്ഞ കുറച്ച് കാലത്തെ ബിഗ് ബോസ് സീസൺ എടുത്ത് പരിശോധിച്ചാൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് മണിക്കുട്ടന്റേത്. സത്യസന്ധതയോടുള്ള പെരുമാറ്റമായിരുന്നു മണിക്കുട്ടന്റെ മുഖമുദ്ര. അതുകൊണ്ട് തന്നെ പ്രേക്ഷകർ മണിക്കുട്ടനെ ആ സീസണിലെ വിജയിയായി തിരഞ്ഞെടുത്തു. അതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്ക് മണിക്കുട്ടൻ കടന്നു. ബിഗ് ബോസിൽ വിജയിയായതോടെ പുതിയ ഫ്ളാറ്റിന്റെ കീയും മണിക്കുട്ടനെ തേടിയെത്തുകയായിരുന്നു.

ഇപ്പോഴിതാ ആ ഫ്ളാറ്റിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറയുകയാണ് മണിക്കുട്ടൻ. തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മണിക്കുട്ടൻ ഫ്ളാറ്റിനെക്കുറിച്ച് തുറന്നുപറയുന്നത്. ബിഗ് ബോസിൽ നിന്ന് കിട്ടിയ ഫ്ളാറ്റ് ഇപ്പോഴുമുണ്ടോ എന്നായിരുന്നു അവതാരക ചോദിച്ചത്. ആ ഫ്ളാറ്റ് ഇപ്പോഴുമുണ്ടെന്നും അവിടെ ഇന്റീരിയർ ജോലി നടന്നുകൊണ്ടിരിക്കുകയാണെന്നും മണിക്കുട്ടൻ പറഞ്ഞു.

മണിക്കുട്ടന്റെ വാക്കുകളിലേക്ക്...
'ബിഗ് ബോസിൽ നിന്ന് കിട്ടിയ ഫ്ളാറ്റിൽ ഇന്റീരിയർ നടന്നുകൊണ്ടിരിക്കുകയാണ്. നന്നായിട്ട് ഇന്റീരിയർ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. കൈ കൊട്ടുമ്പോൾ ലൈറ്റ് കത്തണം..അങ്ങനെ ഡിഫ്രന്റായി ചെയ്യണമെന്ന ആഗ്രഹമുണ്ട്. ബിഗ് ബോസിന് ശേഷം സിനിമകൾ ഒരുപാട് കിട്ടും, അതിന് ശേഷം ഇന്റീരിയർ ചെയ്തു തുടങ്ങാമെന്ന് കരുതി. എന്നാൽ ഇന്റീരിയർ വർക്ക് തുടങ്ങുകയും സിനിമ വിചാരിച്ചത് പോലെ കിട്ടുകയും ചെയ്തില്ല'- മണിക്കുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.