dileep

ദിലീപിനെ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് പരിചയമുണ്ടെന്ന് പറയുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡ‌ിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭസ്മവും പൊട്ടുമൊക്കെ തൊട്ടിട്ടുള്ള ആളാണ് ദിലീപിനെപ്പറ്റി സംസാരിക്കുന്നത്. ഇയാളുടെ പേരോ, നാടോ ഒന്നും വ്യക്തമല്ല.

'ദിലീപിനെ അയ്യായിരം വർഷങ്ങൾക്ക് മുമ്പ് പരിചയമുണ്ട്. അന്ന്‌ ദിലീപ് അർജുനാനായിരുന്നു, ഞാൻ കൃഷ്ണനും. അന്ന് ഒരു വിരോധവും ഇല്ല. നല്ല ദോസ്തുക്കളായിരുന്നു. ഈ ജന്മത്തിൽ ദിലീപിന് എന്നെ മനസിലായില്ല. പക്ഷേ ഈ ജന്മത്തിൽ, എത്രയോ വർഷങ്ങൾക്ക് മുമ്പ് ദിലീപിനെ എനിക്കറിയാം.

അദ്യമായി കണ്ടതെപ്പോഴാണെന്ന് വേണമെങ്കിൽ പറയാം. തൃശൂരിൽ ഇഷ്ടം എന്ന ചിത്രം അഭിനയിക്കാൻ വന്നപ്പോഴായിരുന്നു ആദ്യം കണ്ടത്. ആ സമയത്ത് എനിക്ക് ബൈക്ക് ഉണ്ടായിരുന്നു. വർക്ക്‌ഷോപ്പ് ഇട്ടിരിക്കുന്ന സമയത്ത് എന്നോട് രണ്ട് മൂന്ന് നടീ നടന്മാർ വരുന്നുണ്ട് കാണാൻ പോകുന്നില്ലേയെന്ന് ചിലർ ചോദിച്ചു. ദിലീപ് വരുന്നുണ്ടോയെന്ന് ചോദിച്ചു. വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ്, ആദ്യമായി ഒരു നടനെ കാണുന്നത്.'- എന്നാണ് ദിലീപിനെപ്പറ്റി പറയുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഇയാളെ ട്രോളിക്കൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്. 'ഇത് കഞ്ചാവല്ല കൂട്ടിയിട്ട് കത്തിച്ച് ആവിപിടിച്ചതാണ്', 'ഈ അടിച്ചേക്കുന്ന സാധനം എവിടുന്ന് കിട്ടി', 'കൃഷ്ണേട്ടൻ എന്നെ മനസ്സിലായോ ആവോ, ഞാനാണ് കഴിഞ്ഞ ജന്മത്തിലെ രാധ', 'ലെ ദിലീപ്... യാ യാ ഞാൻ ഓർക്കുന്നു... വല്ലാതെ ഓർക്കുന്നു..' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.

View this post on Instagram

A post shared by സേഫ് അല്ലേ മോളുസേ (@safe.alle.moluse)