beauty

ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ് നര. ഇത് മാറ്റാൻ ഭൂരിഭാഗവും കെമിക്കൽ ഡൈയെ ആണ് ആശ്രയിക്കുന്നത്. ദീർഘനാൾ ഇവ ഉപയോഗിച്ചാൽ പല തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. നര മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ വെറും ഒരു മിനിട്ട് മതി. ഒരു കാര്യം കൂടെ ശ്രദ്ധിക്കുക, ഡൈ മാത്രമല്ല, നിങ്ങൾ ഭക്ഷണത്തിൽ നെല്ലിക്ക, മുരിങ്ങയില, കറിവേപ്പില എന്നിവ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ നര മാറ്റാൻ സഹായിക്കും.

ആവശ്യമായ സാധനങ്ങൾ

കരിംജീരകം - 4 ടേബിൾസ്‌പൂൺ

വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കരിംജീരകം ഒരു ഇരുമ്പ് ചീനച്ചട്ടിയിലിട്ട് നന്നായി വറുത്തെടുക്കുക. കരിഞ്ഞ് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനെ തണുപ്പിച്ച് പൊടിച്ചെടുക്കുക. ശേഷം നേരത്തേയെടുത്ത ചീനച്ചട്ടിയിലേക്ക് കരിംജീരകത്തിന്റെ പൊടിയും ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം തിളപ്പിച്ച് കുറുക്കിയെടുക്കുക. ഈ ഡൈ ഒരാഴ്‌ച വരെ കേടുകൂടാതെയിരിക്കും. ഫ്രിഡ്‌ജിൽ വയ്‌ക്കേണ്ട ആവശ്യമില്ല.

ഉപയോഗിക്കേണ്ട വിധം

ആദ്യത്തെ ഒരാഴ്‌ച എല്ലാ ദിവസവും കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ ഡൈ പുരട്ടേണ്ടതാണ്. മുടിയിൽ അൽപ്പംപോലും എണ്ണ ഉണ്ടാവാൻ പാടില്ല. നര മാറാൻ മാത്രമല്ല, മുടി വളരാനും ഇത് സഹായിക്കും. അതിനാൽ, നര മാറിയാലും ആഴ്ചയിൽ ഒരു ദിവസം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.