കുറച്ച് ദിവസമായി നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം കഴിഞ്ഞ ദിവസം ആരാധകർ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മഞ്ജുവാര്യരെ അൺ ഫോളോ ചെയ്തിരിക്കുകയാണ് മീനാക്ഷി.
മഞ്ജു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മീനാക്ഷിയെ പിന്തുടരുന്നുണ്ടെങ്കിലും മീനാക്ഷിയുടെ അക്കൗണ്ടിലെ ഫോളോവേഴ്സ് പട്ടികയിൽ ഇപ്പോൾ മഞ്ജുവിന്റെ പേരില്ല. നടിമാരായ നസ്‌റിയ, അപൂർവ ബോസ്, അലീന അൽഫോൺസ് പുത്രൻ, മമിത ബൈജു, നമിത പ്രമോദ്, റെബ മോണിക്ക, നിരഞ്ജന അനൂപ്, മീര നന്ദൻ, കീർത്തി സുരേഷ് തുടങ്ങിയവരെയെല്ലാം മീനാക്ഷി ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.
കഴിഞ്ഞദിവസമാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. മകളെ അഭിനന്ദിച്ചുകൊണ്ട് ദിലീപ് ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 'ദൈവത്തിന് നന്ദി എന്റെ മകൾ മീനാക്ഷി ഡോക്ടറായിരിക്കുന്നു' എന്ന് ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചത്. കൂടാതെ കാവ്യ മാധവനും മീനാക്ഷിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ മഞ്ജു വാര്യർ സമൂഹമാദ്ധ്യമങ്ങളിൽ മകളെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പൊന്നും പങ്കുവച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇപ്പോൾ മീനാക്ഷി മഞ്ജുവിനെ അൺഫോളോ ചെയ്തിരിക്കുന്നത്.
അതേസമയം, മഞ്ജുവിന്റെ ഫാൻസ് പേജിൽ മകൾക്കുള്ള ആശംസ പങ്കുവച്ചിരുന്നു. നടിമാരായ ലിസി, രേവതി തുടങ്ങിയവർ ഫോളോ ചെയ്യുന്ന അക്കൗണ്ട് ആണിത്. 'കൺഗ്രാജുലേഷൻ ഡോ. മീനാക്ഷി' എന്ന അടിക്കുറിപ്പോടെ മീനാക്ഷിയുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്.