കൊയിലാണ്ടി: മമ്മാസ് കിച്ചൺ റെസ്റ്റാറൻ്റ് ഉടമ മഹബൂബിന് ഫുഡ് സേഫ്ടി ഉദ്യോഗസ്ഥരുടെ നിർദ്ദേശം നിരാകരിച്ചതിന് ഒരു ലക്ഷം രൂപയും വൃത്തിഹീനമായ ഭക്ഷണപദാർത്ഥം സൂക്ഷിച്ചതിന് 50,000 രൂപ പിഴയും ഒടുക്കാൻ വടകര ഫുഡ് സേഫ്ടി സബ് ജുഡിക്കേഷൻ ഓഫീസർ ആൻ്റ് റവന്യു ഡിവിഷണൽ ഓഫീസ് പിഴ വിധിച്ചു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ ഭക്ഷണം കാണിച്ചു കൊണ്ടാണ് നോട്ടീസ് നല്കിയത്. എന്നാൽ ന്യൂനതകൾ പരിഹരിക്കാതെ കച്ചവടം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം പരിശോധന നടത്തി നോട്ടീസ് നല്കിയെങ്കിലും ഉടമ കൈപ്പറ്റാൻ കൂട്ടാക്കിയില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് കേസ്സെടുത്ത് ശിക്ഷ വിധിക്കുകയായിരുന്നു. പിഴ സംഖ്യ നോട്ടീസ് കിട്ടി 15 ദിവസത്തിനും അസിസ്റ്റൻ്റ് കമ്മിഷണറുടെ കാര്യാലയത്തിൽ അടക്കേണ്ടതാണന്ന് ഫുഡ് സേഫ്ടി അഡ്ജു ഡിക്കേഷൻ ഓഫീസർ ആൻ്റ് റവന്യു ഡിവിഷണൽ ഓഫീസറുടെ ഉത്തരവിൽ പറയുന്നു