scheme

ജോലിയിൽ നിന്നും വിരമിച്ചാലും മറ്റുളളവരോട് സാമ്പത്തിക സഹായം ചോദിക്കാതെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി ജോലിയുളളപ്പോൾ തന്നെ നിരവധി നിക്ഷേപ പദ്ധതികളിലും നാം പങ്കാളികളാകും. പക്ഷെ ഏതിൽ ചേരുമ്പോഴാണ് കൂടുതൽ ലാഭമെന്ന് കൃത്യമായ ധാരണയില്ലാത്തവർ ഇപ്പോഴും കാണും. ജോലിയിൽ നിന്നും വിരമിച്ചാലും പ്രതിമാസം ഒരു ലക്ഷം രൂപയുടെ വരുമാനം കിട്ടിയാലോ? അങ്ങനെയുളള ഒരു പദ്ധതിയുടെ കൂടുതൽ വിവരങ്ങളറിയാം.

നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ (എൻപിഎസ്) കീഴിൽ വരുന്ന ഒരു പദ്ധതിയാണിത്. ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഒരു നിശ്ചിത തുക പ്രതിമാസം ഈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ ഭാവിയിൽ മികച്ച വരുമാനം നിങ്ങളെ തേടിയെത്തും. എങ്ങനെയെന്ന് നോക്കാം.

21-ാം വയസിലാണ് പദ്ധതിയിൽ ചേരുന്നതെങ്കിൽ 39 വർഷം കൊണ്ട് മികച്ച വരുമാനം സ്വന്തമാക്കാവുന്നതാണ്. പ്രതിമാസം 8,700 രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇത്തരത്തിൽ 60 വയസുവരെയാണ് നിക്ഷേപം നടത്തേണ്ടത്. പദ്ധതിയുടെ കാലയളവ് അവസാനിക്കുമ്പോൾ ആകെ നിക്ഷേപ തുകയുടെ പത്ത് ശതമാനം കൂടി നിക്ഷേപകന് അധികമായി ലഭിക്കും. അങ്ങനെ ആകെ 5,01,19,582 രൂപ നിക്ഷേപകന് സമ്പാദ്യമായി ലഭിക്കും. ഒപ്പം വിവിധ ആനുകൂല്യങ്ങളും ലഭിക്കും.

എന്നാൽ കാലയളവ് അവസാനിക്കുന്നതോടെ ആകെ തുകയുടെ 60 ശതമാനം നിങ്ങൾ പദ്ധതിയിൽ നിന്ന് പിൻവലിച്ചാലും ബാക്കി 40 ശതമാനം സ്ഥിരനിക്ഷേപമാക്കി പദ്ധതിയിൽ തുടരാവുന്നതാണ്. ആകെ തുകയുടെ 60 ശതമാനം നിങ്ങൾക്ക് പിൻവലിച്ച് മ​റ്റ് നിക്ഷേപപദ്ധതിയിൽ ചേരാനാകും. 30,071,749 രൂപ നിക്ഷേപിക്കാവുന്നതാണ്. ഇതിൽ നിന്നും ആറ് ശതമാനം പലിശ ലഭിക്കും.