ആലുവ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജുമായി സഹകരിച്ച് കവിത സെമിനാറും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. ഡോ. മിനി ആലീസ് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'പെൺകവിതയിലെ ജ്വാലാമുഖങ്ങൾ' എന്ന പുസ്തകം സംസ്ഥാന ഡോ. മ്യൂസ് മേരി ജോർജ് പ്രകാശനം ചെയ്തു. ഡോ. കെ.പി. ഔസേഫ് പുസ്തകം ഏറ്റുവാങ്ങി. എം.എൽ. പങ്കജാക്ഷി കോൺഫറൻസ് സെന്ററിൽ നടന്ന പരിപാടിയിൽ ഡോ. എം. സത്യൻ അദ്ധ്യക്ഷനായി.
ഡോ. ഷിമി പോൾ ബേബി, ഡോ. വിധു നാരായണൻ, പി. രാമൻ, സംഗീത ജസ്റ്റിൻ, ഡോ. മിനി ആലീസ്, ഡോ. സിബു എം. ഈപ്പൻ, ടി.കെ. അമ്പിളി എന്നിവർ സംസാരിച്ചു. കവിതയുടെ രസമാപനികൾ എന്ന പുസ്തകവും പ്രകാശനം ചെയ്തു. പി. രാമൻ, ഡോ. കവിത ബാലകൃഷ്ണൻ, സുജീഷ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മേജർ കെ.എസ്. നാരായണനും ഡോ. സജു മാത്യുവും മോഡറേറ്റർമാരായി.