road

തിരുവനന്തപുരം: പേയാട് - വിളപ്പിൽശാല - ഊറ്റുകുഴി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ശനി ( ജൂലായ് 27 ), ഞായർ ( ജൂലായ് 28 ) ദിവസങ്ങളിൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് മലയിൻകീഴ് സെക്ഷൻ പൊതുമരാമത്ത് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ശനിയാഴ്ച വിട്ടിയം വഴി കൊല്ലംകോണം പോകുന്ന വാഹനങ്ങൾ, വിട്ടിയം അലൈറ്റി റോഡ് വഴിയും, ഞായറാഴ്ച കൊല്ലംകോണം വഴി വിളപ്പിൽശാല പോകുന്ന വാഹനങ്ങൾ കൊല്ലംകോണം - കാവിൻപുറം-നൂലിയോട് വഴി വിളപ്പിൽശാലയിലേക്കും പോകേണ്ടതാണ്.