vc

മുംബയ്: ദിവസങ്ങളായി കനത്തമഴ തുടരുന്ന മഹാരാഷ്ട്രയിൽ ജനജീവിതം ദുരിതത്തിൽ. മുംബയ്ക്ക് പുറമെ പൂനെ, താനെ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം കനത്ത നാശനഷ്ടമുണ്ടായി. മിക്കയിടത്തും വെള്ളം കയറി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പൂനെയിൽ മൂന്നുപേർ വൈദ്യുതാഘാതമേറ്റും രണ്ട് പേർ മുങ്ങിയും മരിച്ചു.

മുംബയിലും പൂനെയിലും വിമാന,​ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സയൺ, അന്ധേരി, ചെമ്പൂർ തുടങ്ങി പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തി. സംസ്ഥാനത്ത് ഇന്നും റെഡ് അലർട്ടാണ്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ജനങ്ങളോട് അഭ്യർത്ഥിച്ചു. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയായതിനാൽ വിമാന സർവീസുകൾ വൈകുമെന്ന് ഇൻഡിഗോ അറിയിച്ചു. സർവീസിന്റെ സമയക്രമം പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകി. സ്‌പൈസ് ജെറ്റ് എയർലൈൻസും സമാനമായ മുന്നറിയിപ്പ് നൽകി. ചില സർവീസുകൾ റദ്ദാക്കിയതായും ചിലത് വഴിതിരിച്ചുവിട്ടതായും എയർ ഇന്ത്യ അറിയിച്ചു. തടാകങ്ങൾ നിറഞ്ഞൊഴുകുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുൾപ്പെടെ അടച്ചതായി കലക്ടർ അറിയിച്ചു.

കു​ളു​വി​ൽ​ ​മി​ന്ന​ൽ​ ​പ്ര​ള​യം

മേ​ഘ​വി​സ്‌​ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശി​ലെ​ ​കു​ളു​വി​ൽ​ ​മി​ന്ന​ൽ​ ​പ്ര​ള​യം.​ ​ലേ​-​ ​മ​ണാ​ലി​ ​ദേ​ശീ​യ​പാ​ത​-3​ ​ൽ​ ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.​ റോഡ് അടച്ചിട്ടിരിക്കുകയാണ്. ​ആ​ള​പാ​യം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടി​ല്ല.​ ​അ​നാ​വ​ശ്യ​ ​യാ​ത്ര​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​മൂ​ന്ന് ​ദി​വ​സം​ ​കൂ​ടി​ ​മ​ഴ​ ​തു​ട​രു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​പ്ര​ദേ​ശ​ത്ത് ​ശ​ക്ത​മാ​യ​ ​കാ​റ്റു​മു​ണ്ട്.​ ​താ​ഴ്ന്ന​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്.

ഗുജറാത്തിൽ കഴിഞ്ഞ ദിവസം 8 പേർ മരിച്ചു. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 61 ആയി. സൂററ്റിൽ ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.