kothamangalam

കോതമംഗലം : മയക്ക് മരുന്ന് കേസിലെ പ്രതി ഇരമല്ലൂർ പ്ലാത്ത്മൂട്ടിൽ കലുങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കറുകടം പുതുവൽ പുത്തൻപുര വീട്ടിൽ അനന്തു ബി നായരെ(25) പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചു. പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. പത്തോളം ലഹരിക്കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ പി.ടി. ബിജോയി, എസ്.ഐമാരായ ആൽബിൻ സണ്ണി, ഷാഹുൽ ഹമീദ്, സി.പി.ഒമാരായ പി.ബി കുഞ്ഞുമോൻ, എം. അസ്ന എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടി ജയിലിലടച്ചത്. കൂടുതൽ പേർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.