pic

മോസ്‌കോ: റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കർ എന്നറിയപ്പെടുന്ന റ്റാറ്റ്യാന ഒസോലിനയ്ക്ക് (38) റോഡപകടത്തിൽ ദാരുണാന്ത്യം. തുർക്കിയിലെ മുഗ്ലയ്ക്കും ബോഡ്രമിനുമിടെയിൽ വച്ച് റ്റാറ്റ്യാനയുടെ ബി.എം.ഡബ്ല്യു മോട്ടോർസൈക്കിൾ നിയന്ത്രണം തെറ്റി ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

റ്റാറ്റ്യാന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒനൂർ ഒബൂട്ട് എന്ന തുർക്കിഷ് ബൈക്കർ ഗുരുതരാവസ്ഥയിലാണ്. മറ്റൊരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റൈഡർ സംഘവുമായുള്ള കൂട്ടിയിടി ഒഴിവാക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുണ്ട്.

നിരവധി സാഹസിക ബൈക്ക് റൈഡുകളിൽ പങ്കെടുത്തിട്ടുള്ള റ്റാറ്റ്യാന തനിക്ക് യൂറോപ്പിൽ പ്രവേശന വിലക്കുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ' മോട്ടോറ്റാന്യ" എന്ന പേരിൽ അറിയപ്പെടുന്ന റ്റാറ്റ്യാനയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉണ്ടായിരുന്നത്. 13 വയസുള്ള ഒരു മകനുണ്ട്.