തിരുവനന്തപുരം: പാരിസിൽ ഒളിമ്പിക്സിൽ ഹോക്കി ഇന്ത്യയുടെ പ്രതിനിധിയായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും ഹോക്കി ഇന്ത്യ എക്സിക്യൂറ്റീവ് അംഗവുമായ വി സുനിൽ കുമാർ. നാളെ പാരിസിലേക്ക് പുറപ്പെടും. കഴിഞ്ഞ വർഷം ചൈനയിലെ ഹാങ്ഷൗവിൽ സമാപിച്ച ഏഷ്യൻ ഗെയിംസിലും ഹോക്കി ഇന്ത്യയുടെ പ്രതിനിധിയായി വി.സുനിൽ കുമാർ പങ്കെടുത്തിരുന്നു. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ഏറ്റവും അധികം മെഡലുകൾ നേടിയിട്ടുള്ള ടീമാണ് ഹോക്കി. ടോക്കിയോ 2020 ഒളിമ്പിക്സിൽ വെങ്കലവും നേടി. ഇന്ത്യൻ ടീമിലെ ഏകമലയാളി താരം പി.ആർ. ശ്റീജേഷിന്റെ അവസാന ഒളിമ്പിക്സ് എന്ന പ്റത്യേകതയും പാരിസ് ഒളിമ്പിക്സിനുണ്ട്.