ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് നടക്കുന്ന സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.ഉച്ചയ്ക്ക് 2 മുതലാണ് മത്സരം.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ജയം നേടിയാണ് ഇന്ത്യ സെമിയ്‌ക്കിറങ്ങുന്നത്. മറുവശത്ത് ബംഗ്ലാദേശ് ആദ്യമത്സരത്തിൽ ശ്രീലങ്കയോട് തോറ്റെങ്കിലും അടുത്ത രണ്ട് മത്സരങ്ങളിലും ജയം നേടി സെമി ഉറപ്പിക്കുകയായിരുന്നു.