മോസ്‌കോ: റഷ്യയിലെ കലൂഗ മേഖലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നും എം.ഐ - 28 കോപ്റ്ററിലുണ്ടായിരുന്ന ക്രൂ അംഗങ്ങൾ എല്ലാവരും മരിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ എത്രപേരാണെന്ന് വ്യക്തമാക്കിയിട്ടില്ല. സാധാരണ രണ്ട് പേരാണ് ഇത്തരം കോപ്റ്ററിലുണ്ടാവുക. യുക്രെയിൻ അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള വനത്തിൽ ഇന്നലെ പുലർച്ചെയാണ് കോപ്‌റ്റർ തകർന്നുവീണത്.