വനിതകളുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ടിൽ 694 പോയിന്റ് നേടി ദക്ഷിണ കൊറിയൻ താരം ലിം സി-ഹ്യൂൺ ലോകറെക്കാഡ് സ്ഥാപിച്ചു. 12 റൗണ്ട് അവസാനിക്കുമ്പോൾ 21കാരിയായ ലിം ദക്ഷിണകൊറിയൻ താരം തന്നെയായ ചയേയോംഗ് കാംഗ് സ്ഥാപിച്ച 692 പോയിന്റ് എന്ന മുൻ റെക്കാഡ് തിരുത്തി 694 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സഹതാരം നാം സുഹ്യോൺ 688 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ലിമ്മിന്റെയും നാമിന്റെ പ്രകടനത്തിന്റെ മികവിലാണ് ടീം ഇനത്തിൽ ദക്ഷിണ കൊറിയ 2046 പോയിന്റ് നേടി ഒളിമ്പിക്സ് റെക്കാഡോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.