arjun

അ​ങ്കോ​ള​:​ ​ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പതിനൊന്നാം ദിനത്തിൽ. ട്രക്ക് കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രം ഡൈവർമാർ പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തും. ഗംഗാവലിപ്പുഴയിൽ ഇന്നലെ ആറ് നോട്സിന് മുകളിലായിരുന്നു അടിയൊഴുക്ക്. ഇത് മൂന്ന് നോട്സിന് താഴെ എത്തിയാൽ മാത്രമേ മുങ്ങൽ വിദഗ്ദർക്ക് പുഴയിലേക്കിറങ്ങാൻ സാധിക്കുകയുള്ളൂ. അർജുനായുള്ള തെരച്ചിൽ ഇനിയും നീളാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.

ബൂം എക്സ്‌വേറ്റർ പരിശോധനയിൽ ചായക്കടയുടെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രി തൊട്ട് കനത്ത മഴയും കാറ്റുമാണ്. ഉത്തര കന്നഡ ജില്ലയിൽ ഇന്ന് മുതൽ മൂന്ന് ദിവസം ഓറഞ്ച് അലർട്ടാണ്.

​ഐ​ ​ബോ​ഡ് ​ഡ്രോ​ൺ​ ​പ​രി​ശോ​ധ​ന​ ​ഇ​ന്ന​ലെ​ ​വൈ​കു​വോ​ളം​ ​തു​ട​ർ​ന്നിരുന്നു.​ ​എന്നാൽ മനുഷ്യ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല. റോ​ഡി​ൽ​ ​നി​ന്ന് 60​ ​മീ​റ്റ​റോ​ളം​ ​മാ​റി​ ​ന​ദി​യി​ൽ​ 20​ ​അ​ടി​ ​താ​ഴ്ച​യി​ലാ​ണ് ​ട്ര​ക്കു​ള്ള​ത്.​ നാല് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ദൗത്യസംഘം അറിയിച്ചു.

​ട്ര​ക്കി​ൽ​ ​നി​ന്ന് ​വ​ടം​ ​പൊ​ട്ടി​ ​ഒ​ഴു​കി​പ്പോ​യ​ ​നാ​ല് ​മ​ര​ത്ത​ടി​ക​ൾ​ ​എ​ട്ട് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​പു​ഴ​യി​ൽ​ ​നി​ന്ന് ​കി​ട്ടിയിരുന്നു.​ ​ഇം​തി​യാ​സ് ​എ​ന്ന​യാ​ളു​ടെ​ ​വീ​ടി​ന​ടു​ത്താ​ണ് ​അ​ടി​ഞ്ഞ​ത്.​ ​പി.​എ​ ​ഒ​ന്ന് ​എ​ന്ന് ​എ​ഴു​തി​യ​ ​ത​ടി​ക​ൾ​ ​ത​ങ്ങ​ളു​ടേ​ത് ​ത​ന്നെ​യെ​ന്ന് ​ലോ​റി​ ​ഉ​ട​മ​ ​മ​നാ​ഫി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​തി​രി​ച്ച​റി​ഞ്ഞു.