fever

കിളിമാനൂർ: പകർച്ചവ്യാധികളും മറ്റ് അസുഖങ്ങളും ഒഴിവാക്കാൻ പഴവർഗങ്ങൾ ധാരാളം കഴിക്കണമെന്ന ഡോക്ടറുടെ ഉപദേശം കേട്ട് ഫ്രൂട്ട്സ് കടയിൽ ചെന്ന രോഗി ഞെട്ടി.പഴത്തിന് പോലും നൂറിൽ താഴെ വിലയില്ല.

പഴക്കടകൾ കീഴടക്കിയിരിക്കുന്നത് വിദേശി പഴങ്ങളും.കനത്ത മഴയിൽ ഭൂരിഭാഗം കർഷകരുടെയും വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതോടെ മാസങ്ങൾക്ക് മുൻപ് കുത്തനെ ഇടിഞ്ഞ വാഴപ്പഴങ്ങളുടെ വിലയിൽ വൻ വർദ്ധനയാണുണ്ടായത്.

പ്രതികൂല കാലാവസ്ഥയും പഴങ്ങളുടെ ലഭ്യതക്കുറവും തിരിച്ചടിയായി. ഏത്തക്ക 70 തും,ഞാലിപ്പൂവൻ 100 ഉം കടന്നു.നാടൻ മാമ്പഴത്തിന്റെ സീസൺ അവസാനിച്ചതിനാൽ നീലം ഇനത്തിൽപ്പെട്ട മാമ്പഴത്തിനാണ് ഡിമാൻഡ്. വിദേശത്ത് നിന്നെത്തുന്ന ആപ്പിളാണ് ഇപ്പോൾ ലഭിക്കുന്നത് വൻ വിലയുമാണ്.

പഴങ്ങളുടെ വില

ആപ്പിൾ : 220 - 300

മാതളം : 200

ഓറഞ്ച് : 180

മുന്തിരി : 120 - 150

പ്ലം : 180

മാമ്പഴം : 100 - 120

പൈനാപ്പിൾ: 80 രൂപ

കിവി : 150

പപ്പായ : 70

റംബുട്ടാൻ :200

മാംഗോസ്റ്റിൻ : 250

ഡ്രാഗൺ ഫ്രൂട്ട് : 180 - 200