ranjitha-menon

ഗോവിന്ദ് പദ്മസൂര്യ നായകനാകുന്ന മനോരാജ്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.പൂർണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ചിത്രം
റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.മനുവിന്റെയും നായികയായ മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി,യശ്വിജസ്വൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.മധേസ് ആർ ആണ് ഛായാഗ്രഹണം. എഡിറ്റർ നൗഫൽ അബ്ദുള്ള . റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോ സംഗീതം പകരുന്നു. രഞ് ജിത മേനോൻ ആദ്യമായാണ് പാട്ടെഴുതുന്നത്. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി. കെ അനസ് മോൻ ആണ് നിർമ്മാണം. പി .ആർ .ഒ എം .കെ ഷെജിൻ.