കൽപ്പറ്റ: വയനാട് അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് ഡ്രെെവർ ഉൾപ്പടെ 13 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രാവിലെ കോഴിക്കോട്ടേക്ക് പോയ ബസാണ് അന്യസംസ്ഥാന തൊഴിലാളിയുടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. എതിർദിശയിൽ വന്ന പിക്കപ്പ് വാനിലെ ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.