lal

മോഹൻലാൽ നായകനായി സിബി മലയിൽ സംവിധാനം ചെയ്ത ദേവദൂതൻ ഫോർ കെ ദൃശ്യമികവോടെ റി-റിലീസ് ചെയ്തു.

24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയെയും മഹേശ്വറിനെയും അലീനയെയും പ്രേക്ഷകർ വീണ്ടും കണ്ടു.വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത് .ജയപ്രദ, ജനാർദ്ദനൻ, മുരളി, ജ​ഗതി ശ്രീകുമാർ, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് 4കെ നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്തത്.ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവും ഇഴചേർത്ത ത്രില്ലറിന് രഘുനാഥ് പലേരിയാണ് തിരക്കഥ. സന്തോഷ്‌ സി. തുണ്ടിയിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം.ജനപ്രീതി ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് നിർമ്മാണം. പി.ആർ.ഒ പി.ശിവപ്രസാദ്