dayana

രജീഷ് വി. രാജ രചനയും സംവിധാനവും നിർവഹിക്കുന്ന സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രം ഓണം റിലീസിന്.ഡയാന ഹമീദ് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകൻ, മാല പാർവതി, ജെയിംസ് ഏലിയ, ശ്രീജിത്ത്‌ ബാബു, ശരൺ, ആതിര മാധവ്, ഗാഥ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഗാനരചന രജീഷ്.വി രാജ.സംഗീതം സുരേഷ് കാർത്തിക്. ഹരിശങ്കർ, ചിൻമയി, ദേവാനന്ദ്, ആനന്ദ് ശ്രീരാജ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. വിപിൻ രാജ് ആണ് ക്യാമറ, എഡിറ്റിംഗ് ഹരി ഗീത സദാശിവൻ, പ്രൊഡക്ഷൻ കൺട്രോളർ ക്ലമന്റ് കുട്ടൻ. മേക്കപ്പ് എൽദോസ്. കോസ്റ്റ്യൂസ് സുനീത.ആർട്ട്‌ സുബാഹു മുതുകാട്. സ്റ്റണ്ട് ബ്യൂസ്ലി രാജേഷ്, നൃത്തം ആന്റോ ജീൻ പോൾ.പ്രൊജക്റ്റ്‌ മാനേജർ ജോബി ജോൺ .ജീവൻ ടാക്കീസിന്റെ ബാനറിൽ എ .വി ഗിബ്സൺ വിക്ടർ ആണ് നിർമ്മാണം.പി .ആർ. ഒ എം. കെ ഷെജിൻ.