viswasam

പരീക്ഷണങ്ങൾ നിറഞ്ഞതാണ് ജീവിതം. എന്നാൽ, ഇങ്ങനെ പരീക്ഷണങ്ങൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തിൽ ദുഃഖങ്ങൾ കാരണം മനസ് മടുത്തവരുടെ ജീവിതത്തിലേക്ക് ഉടനെ തന്നെ നല്ല കാലം വരും എന്ന് കാണിച്ച് തരുന്ന ചില സൂചനകൾ മുന്നിലേക്ക് വരും എന്നാണ് വിശ്വാസം. ഇത്തരത്തിൽ നല്ല കാലം വരുമ്പോൾ നിങ്ങൾക്ക് മുന്നിലേക്ക് ചില മൃഗങ്ങൾ വരും. ഇവയെ ഉപദ്രവിക്കരുത്. ഈ മൃഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

നാഗം: ദൈവത്തിന്റെ സാന്നിദ്ധ്യത്തെയാണ് നാഗങ്ങൾ സൂചിപ്പിക്കുന്നത്. നിങ്ങൾ പ്രാർത്ഥിച്ച കാര്യം ഉടൻതന്നെ നടക്കും. സാമ്പത്തികമായി നല്ലകാലം വരാൻ പോകുന്നു.

കാള: അപ്രതീക്ഷിതമായി വീടിന്റെ പരിസരത്ത് കാളയെ കാണുകയാണെങ്കിൽ അത് നിങ്ങൾക്ക് നല്ലകാലം വരാൻ പോകുന്നതിന്റെ സൂചനയാണ്. നെഗറ്റീവ് ഊർജം നിങ്ങളിൽ നിന്നും ഒഴിയും.

നായ: കറുത്ത നിറത്തിലുള്ള നായയെ കണ്ടാൽ വളരെയധികം ഭാഗ്യം വന്നുചേരും എന്നാണ് വിശ്വാസം.

പല്ലി: വീട്ടിൽ വിളക്ക് കൊളുത്തുന്ന സമയത്ത് പല്ലിയെ കാണുകയോ അത് ശബ്ദമുണ്ടാക്കുകയോ ചെയ്യുകയാണെങ്കിൽ ഉടനെ ഒരു ശുഭവാർത്ത നിങ്ങൾക്ക് കേൾക്കാം. മാത്രമല്ല, സാമ്പത്തികമായി ഇനിയങ്ങോട്ട് നിങ്ങൾക്ക് നല്ല കാലമാണ്.

പശു: സർവ സൗഭാഗ്യങ്ങളും വന്നുചേരാൻ പോകുന്നു എന്നതിന്റെ സൂചനയാണ് പശുവിനെ കാണുന്നതിലൂടെ ലഭിക്കുന്നത്. പ്രത്യേകിച്ച് വീടിന്റെ പ്രധാന വാതിലിന് മുന്നിലായി കാണുകയാണെങ്കിൽ വളരെയധികം ശുഭകരമാണ്.