sivadha

മുണ്ടും നേര്യതുമണിഞ്ഞ് സുന്ദരിയായി വരിക്കാശേരി മനയിൽ നടി ശിവദ. മനയിൽ നിന്നുള്ള ശിവദയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.നീണ്ട മുടിയുമായി ശാലീന സുന്ദരിയായാണ് പലപ്പോഴും ശിവദ സിനിമകളിൽ പ്രത്യക്ഷപ്പെടുക. അടുത്തിടെ ക്യാൻസ‌ർ രോഗികൾക്കായി മുടി നൽകി ശ്രദ്ധ നേടിയിരുന്നു.അതേസമയം

2009ൽ റിലീസ് ചിത്രം കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദയുടെ അരങ്ങേറ്രം. സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ലിവിങ് ടുഗദർ, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം,​ ലക്ഷ്യം, അച്ചായൻസ്, രാമന്റെ ഏദം തോട്ടം, ശിക്കാരി ശംഭു, ജവാനും മുല്ലപ്പൂവും ,​ 2018 തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ചു. തമിഴിൽ സൂരി, ശശികുമാർ, ഉണ്ണി മുകുന്ദൻ എന്നിവരോടൊപ്പം ഗരുഡൻ സിനിമയിൽ കാ‌ർത്യായനി എന്ന ശക്തമായ കഥാപാത്രമായി വേഷമിട്ടു. നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷത്തിൽ എത്തുന്ന ആനന്ദ് ശ്രീബാലയിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.