beauty

മാറി വരുന്ന കാലാവസ്ഥ കാരണം പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങളാണ് ഭൂരിഭാഗംപേരും അനുഭവിക്കുന്നത്. മുഖക്കുരു, കരിവാളിപ്പ്, കണ്ണിന് ചുറ്റുമുള്ള കറുപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ വന്നുകഴിഞ്ഞാൽ മാറ്റിയെടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പലരും യബട്യൂബിൽ പറയുന്നത് കണ്ടും അല്ലാതെയും പരീക്ഷണങ്ങൾ നടത്തുന്നുണ്ടാവും. എന്നാൽ, ഒറ്റ ഉപയോഗത്തിൽ തന്നെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റുന്ന ഒരു ഫേസ്‌പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് മുഖത്ത് മാത്രമല്ല, ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉപയോഗിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ

ചെറുപയർ - 2 ടേബിൾസ്‌പൂൺ

ഉരുളക്കിഴങ്ങ് - 1 എണ്ണം

അരിപ്പൊടി - 1 സ്‌പൂൺ

പാൽ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞ് കഷ്‌ണങ്ങളാക്കിയ ഉരുളക്കിഴങ്ങും കഴുകി വൃത്തിയാക്കിയ ചെറുപയറും കൂടി വെള്ളത്തിലിട്ട് നന്നായി വേവിച്ചെടുക്കുക. തണുക്കുമ്പോൾ ഇതിനെ മിക്‌സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി അതിൽ അരിപ്പൊടിയും പാലും ചേർത്ത് നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കേണ്ട വിധം

മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഈ പായ്‌ക്ക് നല്ല കട്ടിയിൽ പുരട്ടിക്കൊടുക്കുക. മുഖത്ത് മാത്രമല്ല ശരീരം മുഴുവൻ ഈ പാക്ക് പുരട്ടാവുന്നതാണ്. വെയിലേറ്റുള്ള കരിവാളിപ്പ് മാറാനും ചർമം തിളങ്ങാനും ഇത് വളരെ നല്ലതാണ്. 15 മിനിട്ടിൽ കൂടുതൽ സമയം ഇത് ഉണങ്ങാൻ വയ്‌ക്കേണ്ട കാര്യമില്ല. കഴുകി കളയാവുന്നതാണ്.