r

മുംബയ്: മഹാരാഷ്ട്രയിൽ മുംബയ്, താനെ തുടങ്ങി പല പ്രദേങ്ങളിലും കനത്ത മഴ തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ഡെറാഡൂൺ, മുംബയ്, പൂനെ എന്നിവിടങ്ങളിലെ സ്‌കൂളുകൾ താത്കാലികമായി അടച്ചു. മുംബയിൽ കോർപ്പറേഷൻ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളും കോളേജുകളും അടച്ചതായി അധികൃത‌ർ അറിയിച്ചു. കനത്ത മഴ തുടരുമെന്നതിനാൽ അടിയന്തര സർവീസുകൾ സജ്ജമാക്കിയിട്ടുണ്ട്. മുംബയ്, പൂനെ, പാൽഗർ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ടാണ്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചു.