s

കൊൽക്കത്ത: ഇന്ന് ചേരുന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡൽഹിയിലെത്തി.

ബഡ്‌ജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശബ്ദമുയർത്തുമെന്ന് മമത വ്യക്തമാക്കി.

ബഡ്ജറ്റിന് മുമ്പ് തന്നെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. ബഡ്ജറ്റിന് ശേഷം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏത് രീതിയിലാണ് അവഗണിക്കപ്പെട്ടതെന്ന് വ്യക്തമായി. ഇത്തരം സംസ്ഥാനങ്ങളോട് ചിറ്റമ്മനയമാണ് കേന്ദ്രത്തിന്. ഇതേക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നതായും മമത കൂട്ടിച്ചേർത്തു.

ബഡ്ജ‌റ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാൻനാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർനേരത്തെ തീരുമാനിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എന്നിവരാണ് യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.