(റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128)
2024 ജൂലൈ 27 1199 കർക്കടകം 12 ശനിയാഴ്ച.
(പകൽ 12 മണി 59 മിനിറ്റ് 18 സെക്കന്റ് വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം )
അശ്വതി: മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും, പ്രതികൂല സാഹചര്യങ്ങളിൽ ആത്മവിശ്വാസത്തോട് കൂടി പ്രവർത്തിക്കുവാൻ സാധിക്കും, സ്വന്തം പ്രയത്നത്തിലൂടെ ഉയർച്ചയും പുരോഗതിയും നേടിയെടുക്കും.
ഭരണി: ഇഷ്ടജനം വഴി നേട്ടമുണ്ടാകും, ഭാഗ്യപരീക്ഷണത്തിൽ വിജയം, പഠനത്തിൽ വിജയം, കർമ്മ മേഖലയിൽ പുതുമയാർന്ന ആശയങ്ങൾ അവതരിപ്പിക്കുന്നത് വഴി അംഗീകാരം ലഭിക്കും.
കാർത്തിക: കുടുംബസ്വത്ത് ലഭിക്കും, ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം, മുൻകോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാതെ സൂക്ഷിക്കണം.
രോഹിണി: വാഹനഭാഗ്യം സിദ്ധിക്കും, പങ്കാളിക്ക് ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതു വഴി മനഃസന്തോഷം വർദ്ധിക്കും, മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം.
മകയിരം: വിവാഹത്തിന് ഉണ്ടായിരുന്ന തടസങ്ങൾ അകലും, സ്ത്രീകൾക്ക് തൊഴിൽ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങൾ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി സംബന്ധമായ അസുഖങ്ങൾക്ക് നേരിയതോതിൽ ശമനം ലഭിക്കും.
തിരുവാതിര: സമ്മാനാദികൾ ലഭിക്കും, ആഡംബര വസ്‌തുക്കളുടെ ശേഖരം വർദ്ധിപ്പിക്കും, ബുദ്ധിസാമർത്ഥ്യം കൊണ്ട് പല ആപത്തുകളിൽ നിന്നും രക്ഷപ്പെടും, ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറികിട്ടും.
പുണർതം: പണയത്തിലിരിക്കുന്ന ഉരുപ്പടികൾ നഷ്ടപ്പെടാതെ നോക്കണം, വിവാഹക്കാര്യത്തിൽ അന്യരുടെ ഇടപെടൽ മൂലം അസ്വസ്ഥതകൾ ഉടലെടുക്കും, മറ്റുളളവരിൽ വിശ്വാസം അർപ്പിച്ച് ചെയ്യുന്ന കാര്യങ്ങളിൽ നഷ്ടം ഉണ്ടാകും.
പൂയം: വർദ്ധിച്ച ധനചിലവ്, ധനം സമ്പാദിക്കാൻ നന്നേ ബുദ്ധിമുട്ടും, കർമ്മരംഗത്ത് പ്രയാസങ്ങൾ നേരിടേണ്ടി വരും, ദൂരയാത്രകൾ മുഖേന അധികച്ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.
ആയില്യം: സ്ഥാനമാറ്റം, താഴ്‌ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, സ്ത്രീകളെ വിശ്വസിക്കരുത്, പ്രതീക്ഷിച്ചിരുന്ന അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ആരോഗ്യപരമായും തൊഴിൽപരമായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.
മകം: അഗ്നി, വാതകം, വൈദ്യുതി, വാഹനം, ആയുധം, മുതലായവ കൈകാര്യം ചെയ്യുന്നവർ വളരെയധികം ശ്രദ്ധിക്കണം, അന്യദേശത്ത് തൊഴിലിൽ കുഴപ്പങ്ങൾ, ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.
പൂരം: പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥരുടെ നീരസം സമ്പാദിക്കും, ഗൃഹനിർമാണത്തിൽ പാകപ്പിഴവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം, ഗവേഷണ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാൻ പലവിധ വിഷമതകൾ അനുഭവപ്പെടും.
ഉത്രം: രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണം, ഇഷ്ട ജനങ്ങൾ ശത്രുക്കളെപ്പോലെ പെരുമാറും, കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ മുഖേന സാമ്പത്തിക ക്ലേശം ഉണ്ടാകാൻ സാദ്ധ്യത.
അത്തം: സ്വാർത്ഥ താൽപര്യങ്ങൾ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും, ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം,കർമ്മ രംഗത്ത് സൽപേര് നിലനിർത്താൻ കഴിയും.
ചിത്തിര: പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിദ്ധാരണകൾ മാറിക്കിട്ടും. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ ആവശ്യമാണ്, ശത്രുവിൻമേൽ വിജയം വരിക്കും, ആഢംബര ഭ്രമം കാരണം ധനം സമ്പാദിക്കാൻ സാധിക്കില്ല.
ചോതി: പ്രശസ്‌തിയും വിജയവും, ശത്രു ഭയം മാറിക്കിട്ടും, കർമ്മ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം കൂടും, രോഗാവസ്ഥ കുറയ്ക്കാൻ സാധിക്കും.
വിശാഖം: ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും, അനുകൂലമായ സാഹചര്യങ്ങൾ, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, സ്ത്രീകൾ മൂലം സുഖവും സമാധാനവും വ്യക്തി ജീവിതത്തിൽ ഉണ്ടാകും.
അനിഴം: സംഗതികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കും, കുടുംബ കാര്യങ്ങളിൽ മുമ്പില്ലാത്ത കരുതൽ കാണിക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയർച്ചയും പുത്തനുണർവും ഉണ്ടാകും, കലാനൈപുണ്യം, പ്രശസ്‌തി ദാമ്പത്യ വിജയം.
കേട്ട: മംഗള കർമ്മങ്ങൾ നടക്കും, മനഃസന്തോഷം, എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും, രോഗശാന്തിയുണ്ടാകും, ധനനേട്ടം, സമ്മാനാദിലാഭം, തൊഴിൽ മേഖലയിൽ മേന്മ, എതിർക്കുന്നവരെ കീഴ്‌പെടുത്തും.
മൂലം: അന്യദേശ വാസം ഗുണം ചെയ്യും, സ്ത്രീകൾ മുഖേനെ സന്തോഷം, കുടുംബത്തിൽ സ്വസ്ഥത, ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതൽ, പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തിൽ വന്നുചേരും.
പൂരാടം: കുടുംബത്തിൽ സമാധാനം കിട്ടത്തക്ക വണ്ണം പ്രവൃത്തികൾ കാഴ്ചവയ്ക്കും, ധനനേട്ടമുണ്ടാകും, അവസരോചിതമായി ആത്മധൈര്യം കൈവിടാതെ പ്രവർത്തിക്കുന്നതിനാൽ ആപത്ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയും.
ഉത്രാടം: മറ്റുള്ളവരുടെ സഹായത്താൽ കാര്യങ്ങൾ അനുകൂലമാക്കും, പിതാവിൽനിന്നും അനുകൂല നിലപാട്, മനസ്സുഖം അനുഭവത്തിൽ വരും, ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
തിരുവോണം: ആരാധനാലയങ്ങളിൽ ധാരാളം സമയം ചിലവഴിക്കും, മാദ്ധ്യമങ്ങളിൽ തിളങ്ങും, കേസ് രമ്യതയിലാകും, ജോലിക്കുള്ള അറിയിപ്പുകൾ കിട്ടും, മനസ്സമാധാനം ലഭിക്കും, ഉന്നത വ്യക്തികളുടെ സഹായത്താൽ വിജയം നേടും.
അവിട്ടം: പുണ്യ ദേവാലയങ്ങൾ സന്ദർശിക്കും, നിദ്രാ ഭംഗം, യശസ്സ്, കർമ്മ പുഷ്ട്ടി എന്നിവ ഉണ്ടാകും, കുടുംബത്തിൽ മംഗള കർമ്മം നടക്കും, തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ നേരിട്ടിരുന്ന തടസങ്ങൾ മാറികിട്ടും.
ചതയം: മതപരമായ കാര്യത്തിൽ താത്പര്യം വർദ്ധിക്കും, പുതിയ കർമ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും, ശത്രുക്കളുടെയും അസൂയാലുക്കളുടെയും ശല്യം വർദ്ധിക്കും.
പൂരുരുട്ടാതി: ചതിയിൽ അകപ്പെടും, വൈദുതി, വാഹനം, വാതകം, ആയുധം, രാസപദാർത്ഥങ്ങൾ എന്നിവയിലൂടെ അപകടം വരാൻ സാധ്യത ഉള്ളതിനാൽ സൂക്ഷ്മതയോടെ പെരുമാറണം, ചെയ്തപോയ കുറ്റങ്ങൾ ക്ഷമിക്കപ്പെടും.
ഉത്രട്ടാതി: ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും നടപ്പിലാകില്ല, പൊതുജനങ്ങളുമായി കലഹിക്കാനിടവരും, അകാരണമായ കലഹങ്ങൾ പല പ്രശ്നങ്ങൾക്കും ഇടയാക്കും, സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.
രേവതി: അഭിപ്രായ വ്യത്യാസം കൂടും, അപ്രതീക്ഷിതമായി അധികൃതരുടെ അപ്രീതിക്കു സാദ്ധ്യത, രോഗാദിക്ലേശങ്ങളും അനാവശ്യച്ചെലവുകളും ഉണ്ടാകും, ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ച് നിൽക്കുന്നവർക്ക് കാര്യസാധ്യതകൾ മന്ദഗതിയിലാകും.