triple

കൊച്ചി: പ്രൊഫഷണൽ കോഴ്‌സുകളുടെ കോച്ചിംഗ് രംഗത്തെ പ്രമുഖരായ ട്രിപ്പിൾ ഐ കൊമേഴ്സ് അക്കാഡമി സി.എ, സി.എം.എ, എ.സി.സി.ഐ തുടങ്ങിയ കോഴ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇത്തവണ 400ൽ അധികം വിദ്യാർത്ഥികളാണ് സി.എ ഇന്റർ ഉയർന്ന മാർക്കോടെ വിജയിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയതിന്റെ അനുമോദന ചടങ്ങ് എറണാകുളം എം.എൽ.എ ടി. ജെ വിനോദ് ഉദ്ഘാടനം ചെയ്തു. പ്ളസ് വൺ, പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള കൊമേഴ്‌സ് എൻട്രൻസ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം ഹൈബി ഈഡൻ എം.പിയും വിജയികളായ വിദ്യാർത്ഥികൾക്കുള്ള പുരസ്‌ക്കാര വിതരണം ഉമ തോമസ് എം.എൽ.എയും നിർവഹിച്ചു. ട്രിപ്പിൾ ഐ കൊമേഴ്‌സ് സഹസ്ഥാപകൻ ദീപക് ഹരി, ഡയറക്ടർ ഡോ. ടോം ജോസഫ്, ചെയർമാൻ അബ്ദുൽ വാഹിദ് എന്നിവരും പങ്കെടുത്തു.